Breaking News

കെ.എസ്.ആർ.ടി.സി. സുള്ള്യയിലേക്ക് സർവീസ് ഇന്നുമുതൽ


കാസർകോട്: സ്വകാര്യ ബസ് സർവീസ് നിർത്തിയതോടെ യാത്രക്ലേശം രൂക്ഷമായ അതിർത്തി പ്രദേശമായ സുള്ള്യമെയിലേക്ക് കെ.എസ്.ആർ.ടി.സി. ചൊവ്വാഴ്ചമുതൽ സർവീസ് ആരംഭിക്കും. രാവിലെയും വൈകീട്ടുമാണ് ഓരോ സർവീസ്. രാവിലെ 6.20-ന് കാസർകോട്ടുനിന്നാരംഭിക്കുന്ന സർവീസ് ഹൊസങ്കടി വഴി 8.15-ന് സുള്ള്യമെയിലെത്തും. 8.30-ന് തിരിച്ച് സുള്ള്യമെയിൽനിന്ന് തലപ്പാടിയിലേക്ക് സർവീസ് നടത്തും. പിന്നീട് 4.20-ന് തലപ്പാടിയിൽനിന്ന് സുള്ള്യമെയിലേക്കും 5.40-ന് തിരിച്ച് കാസർകോട്ടേക്കുമാണ് ബസ് സർവീസ് നടത്തുക.


ബാക്കിസമയം ഈ ബസ് കാസർകോട്-തലപ്പാടി റൂട്ടിലോടും. കർണാടക അതിർത്തിയോട് ചേർന്ന പ്രദേശമാണ് സുള്ള്യമെ. കോവിഡിനെത്തുടർന്ന് സ്വകാര്യ ബസ് സർവീസ് നിർത്തിയതോടെ പ്രദേശത്ത് യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാർ കെ.എസ്.ആർ.ടി.സി. അധികൃതർക്ക് നിവേദനം നൽകിയിരുന്നു.

No comments