Breaking News

യുവത്വം കൃഷിയിലേക്ക്..


ഇരിയ : കാർഷികമേഖലയിൽ വിജയത്തിളക്കവുമായി യുവജനക്ഷേമ ബോർഡ് കോടോംബേളൂർ ഗ്രാമപഞ്ചായത്ത് യൂത്ത് കോഡിനേറ്റർ സുരേഷ് വയമ്പ്. നെൽകൃഷിയിൽ നൂറുമേനി വിളവ് വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് സി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. യുവതലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന കാർഷികവൃത്തിയെ എങ്ങനെ ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റാം എന്ന് ചെറുപ്രായത്തിലെ കൃഷിയെ സ്നേഹിക്കുന്ന കോടോംബേളൂർ ഗ്രാമ പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ സുരേഷ് വയമ്പ് തെളിയിച്ചുകൊണ്ടിരിക്കയാണ്.വാഴ,പയർ,പാവയ്ക്ക, തുടങ്ങിയ പച്ചക്കറി കൃഷികളും കപ്പ, കിഴങ്ങ്, ചേന എന്നീ കിഴങ്ങ് വർഗ്ഗങ്ങളും സുരേഷ് കൃഷി ചെയ്തു വരുന്നു. വിഷലിപ്തമായ അരികൾ വാങ്ങാതെ സ്വന്തം അധ്വാനത്തിലൂടെ നെൽകൃഷി നടത്തിയതിൽ ഭക്ഷണ കാര്യത്തിലും സ്വയം പര്യാപ്തത നേടിയതും യുവതലമുറയ്ക്ക് മാതൃകയാണ്. കാർഷിക സ്വയം പര്യാപ്തത ലക്ഷ്യം മുൻനിർത്തി സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കാസറഗോഡ് ജില്ലയിലെ കോർഡിനേറ്റർമാർക്കായി ഏർപെടുത്തിയ യുവകർഷകനുള്ള മൂന്നാം സ്ഥാനം അർഹതയ്ക്കുള്ള അംഗീകാരമായായി കാണുകയാണ് ഒന്നാം വാർഡ് കൺവീനറും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയംഗം കൂടിയായ സുരേഷ് വയമ്പ്. ഇന്ന് സുരേഷിൻ്റെ 60 സെൻ്റ് പാടത്ത് മണ്ണിൽ പൊന്ന് വിളയിച്ചതിൻ്റെ കൊയ്തുത്സവം നടന്നു. സഹോദരൻ രാജുവും സഹായത്തിന് ഉണ്ടായിരുന്നു. കണ്ണിനും, മനസ്സിനും, കുളിർമയേകി കൊണ്ട് നടന്ന കൊയ്ത്തുത്സവം കോടോംബേളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഒന്നാം വാർഡ് മെമ്പർ ശ്രീമതി വി.കെ.ലളിത അധ്യക്ഷത വഹിച്ചു.ധനകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ .ടി.വി. ,കൃഷി ഓഫിസർ ഹരിത, കൃഷി അസിസ്റ്റൻ്റ് വിജയൻ , സുനിത എന്നിവർ സംസാരിച്ചു.

No comments