Breaking News

ഏതൊരു ഇന്ത്യന്‍ പൗരനും കശ്മീരിൽ ഇനി ഭൂമിവാങ്ങാം; വിജ്ഞാപനമായി



ശ്രീനഗർ: ഇന്ത്യയിലെ ഏതൊരു പൗരനും ജമ്മുകശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങാമെന്ന പുതിയ നിയമത്തിൽ കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

ജമ്മുകശ്മീരിലെ മുൻസിപ്പൽ പ്രദേശങ്ങളിലാണ് പുതിയ നിയമം ബാധകമാകുക. ഏതെങ്കിലും ഇന്ത്യൻ പൗരന് കേന്ദ്രഭരണ പ്രദേശത്ത് കാർഷികേതര ഭൂമി വാങ്ങാൻ ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അനുവാദം ലഭിക്കും. യൂണിയൻ ടെറിറ്ററി ഓഫ് ജമ്മു കശ്മീർ റീ ഓർഗനൈസേഷൻ, Third Order, 2020 എന്നാണ് ഉത്തരവിന്റെ പേര്.

ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ജമ്മു കശ്മീരിൽ കാർഷികേതര ഭൂമി വാങ്ങുന്നതിന് അവിടെ സ്ഥിരതാമസക്കാരനാണെന്നതിനുള്ള സർട്ടിഫിക്കറ്റോ അവിടെ പാർപ്പിടമുണ്ടെന്നതിനുള്ള സർട്ടിഫിക്കറ്റോ ആവശ്യമില്ല. പക്ഷെ കാർഷിക അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്ക് മാത്രമേ കാർഷിക ഭൂമി വാങ്ങാൻ കഴിയൂ.

No comments