Breaking News

അതിജീവന പോരാട്ടം; പാമത്തട്ട് സായാഹ്ന സത്യാഗ്രഹം ഒരാഴ്ച്ച പിന്നിടുന്നു


 
പാമത്തട്ട് സംരക്ഷണത്തിനായി ജനകീയ പ്രതിരോധത്തിൻ്റെ ഭാഗമായി നടത്തുന്ന സത്യാഗ്രഹ സമരപ്പന്തലിൽ ഇന്ന് നീതു, രാധ, വെള്ളച്ചി, ആൽബിൻ മാത്യു എന്നിവർ സത്യാഗ്രഹ സമരം നയിച്ചു.
ബളാൽ പഞ്ചായത്ത് കൊന്നക്കാട് പാമത്തട്ട് സംരക്ഷണ സമിതിയുടെ ക്വാറിവിരുദ്ധസത്യാഗ്രഹ സമരം ഒരാഴ്ച്ച പിന്നിടുകയാണ്.
വരും ദിവസങ്ങളിൽ കോട്ടൻചേരി മല നിരകളുടെ നാശം തടയാൻ സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്ന്‌ പാമത്തട്ട് സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.

No comments