പരപ്പയിലെ ആദ്യകാല പലചരക്ക് വ്യാപാരി സി എച്ച് അബൂബക്കർ ഹാജി നിര്യാതനായി
പരപ്പയിലെ ആദ്യകാല പലചരക്ക് വ്യാപാരി സി എച്ച് അബൂബക്കർ ഹാജി (88) നിര്യാതനായി. കമ്മാടത്തെ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അബൂബക്കർ ഹാജി മരണപ്പെട്ടത്. പരപ്പയിൽ അഞ്ച് പതിറ്റാണ്ട് മുമ്പ് പലചരക്ക് വ്യാപാരം ആരംഭിച്ച അബൂബക്കർ ഹാജി ആദ്യ കാലങ്ങളിൽ മേഖലയിലെ പാവപ്പെട്ട കുടുംബങ്ങളുടെ കണ്ണീരകറ്റാൻ കടയിൽ നിന്ന് സാധനം നൽകി വിശപ്പകറ്റിയ വ്യക്തിയായിരുന്നു. കമ്മാടം സ്വദേശിയാണെങ്കിലും അബൂബക്കർ ഹാജി പരപ്പ ഔക്കർച്ച എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കമ്മാടം മുസ്ലീം ജമാഅത്തിൻ്റെ ട്രഷററായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
പരേതയായ ഖദീജ ഹജ്ജുമ്മയാണ് ഭാര്യ. അസീസ്, നാസർ, അഹമ്മദ് കുഞ്ഞി, റുഖിയ, സുബൈദ, സാജിത, റസിയ എന്നിവർ മക്കളും, അബൂബക്കർ കൊന്നക്കാട്, സുബൈദ കമ്മാടം,മൊയ്തു ഹാജി ഹാജി എടത്തോട്, സമീറ കൂളിയങ്കാൽ, നസീറ അടുക്കം, ശുക്കൂർ കമ്മാടം, ഖാലിദ് അതിഞ്ഞാൽ എന്നിവർ മരുമക്കളുമാണ്.
ഖബറടക്കം കമ്മാടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. അബൂബക്കർ ഹാജിയുടെ മരണത്തോടെ പരപ്പ മേഖലയിലെ നൂറ് കണക്കിന് ആളുകൾക്ക് അത്താണിയായ പഴയ തലമുറയിലെ കാരണവർ കൂടിയാണ് ഓർമ്മയായത്.
No comments