Breaking News

അന്തരിച്ച സോഷ്യലിസ്റ്റ് നേതാവിന് നാടിന്റെ അന്ത്യാഞ്ജലി


ഇന്നലെ അന്തരിച്ച എൽ ജെ ഡി ജില്ലാ പ്രസിഡണ്ട് എ വി രാമകൃഷ്ണൻ്റെ ഭൗതീക ശരീരം തൃക്കരിപ്പൂർ കെ എം കെ കലാസമിതിയിൽ പൊതുദർശനത്തിന് ശേഷം പയ്യന്നരിൽ സംസ്കരിക്കും. കെ എം കെ കലാസമിതിയിൽ ജീവിതത്തിൻ്റെ നാനാതുറയിലുള്ള നൂറുക്കണക്കിന് പേർ അന്തിമോപചാരം അർപ്പിച്ചു. എൽ ഡി എഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ ,കെ പി സി സി ജനറൽ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ, നഗരസഭാ ചെയർമാൻമാരായ വി വി രമേശൻ, പ്രൊഫ: കെ പി ജയരാജൻ, സി പി ഐ എം നേതാക്കളായ ടി ഐ മധുസൂദനൻ ,കെ.വി ജനാർദ്ദനൻ, സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ വി കൃഷ്ണൻ, ജനതാദൾ എസ് ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് പി പി രാജു അരയി, സി തമ്പാൻ, കേരള കോൺഗ്രസ് ബി നേതാവ് പി ടി നന്ദകുമാർ വെള്ളരിക്കുണ്ട് ,ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രതീഷ് പുതിയപുരയിൽ, കേരള കോൺഗ്രസ് എം നേതാവ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ആർ എസ് പി ( എൽ) ജില്ലാ സെക്രട്ടറി വി കെ രമേശൻ, എൽ ജെ ഡി നേതാക്കളായ ടി വി ബാലകൃഷ്ണൻ, സിദ്ദീഖലി മൊഗ്രാൽ, വിവി കൃഷ്ണൻ, ഇ വി ഗണേശൻ, അഹമ്മദലി കുമ്പള, പി സി ഗോപാലകൃഷ്ണൻ, കെ അമ്പാടി ,കെ ടി സ്കറിയ, പി വി തമ്പാൻ, ടി അജിത എന്നിവർ അന്തിമോപചാരമർപ്പിച്ചു.



No comments