Breaking News

പ്ലാസ്റ്റിക് ചരട് കാലുകളിൽ കുടുങ്ങി മരത്തിൽ തൂങ്ങി ജീവനു വേണ്ടി പിടഞ്ഞ മൈനയ്ക്ക് രക്ഷകരായി അഗ്നിശമനസേന


കാഞ്ഞങ്ങാട് : ഞായറാഴ്ച രാവിലെ കോട്ടച്ചേരിയിലെ പഴയ അരിമല ആസ്പത്രിക്ക് സമീപത്തെ മരക്കൊമ്പിലാണ് കാലിൽ ചരട് കുടുങ്ങിയ മൈന തൂങ്ങിക്കിടന്നത്. സമീപത്തുനിന്ന് കാക്കകളും മറ്റു പക്ഷികളും കൂട്ടം കൂടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു കൂട്ടം യുവാക്കളാണ് സംഭവം കണ്ടത്. ഉണങ്ങിയ മരചില്ലയിൽ ഒരു മൈന തലകീഴായി ആടി ഉലയുന്നതാണ് അവർ കണ്ടത്.

രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും ശ്രമം. വിഫലമായി. ഇതോടെ അഗ്നിരക്ഷാസേനയുടെ സഹായംതേടി വിളിച്ചു. നിമിഷങ്ങൾക്കകം അഗ്നിശമന സേന സ്ഥലത്തെത്തി. ഏണി വെച്ച് ഇതിനെ രക്ഷപ്പെടുത്തിയപ്പോഴാണ് കാലിൽ പ്ലാസ്റ്റിക്ക് കയർ കുരുക്കായതായി മനസ്സിലായത്. അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് ചരടാണ് കുടുങ്ങിയത്. ഇര തേടുന്നതിനിടയിലാണ് ചരട് കുടുങ്ങിയതെന്നും ഇതറിയാതെ ചരടുമായി മരച്ചില്ലയിൽ പറന്നിരുന്നു.

പിന്നീട് പറന്നുയരാൻ നേരത്താതാണ് ചില്ലയിൽ കാൽ കുരുങ്ങി തലകീഴായി ജീവനു വേണ്ടി പിടഞ്ഞഞത്. രക്ഷപ്പെടുത്തിയ മൈനയുടെ കാലിൽ നിന്നും ചരടുകൾ അറുത്തു മാറ്റിയ ശേഷം വൈദ്യസഹായം നൽകി. ഫയർമാൻ ഡ്രൈവർ കെ.ടി ചന്ദ്രൻ ഫയർമാൻമാരായ സണ്ണി ഇമ്മാനുവൽ , കെ കൃഷ്ണരാജ്, വിശാൽ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

No comments