യുഡിഎഫ് പ്രവേശത്തിന് ഒരുങ്ങി പി.സി. തോമസ്
യുഡിഎഫ് പ്രവേശത്തിന് ഒരുങ്ങി പി.സി.തോമസ്. മുന്നണി നേതൃത്വവുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താനുള്ള വഴി തെളിഞ്ഞുവെന്ന് പി.സി. തോമസ് പറഞ്ഞു. മുന്നണി പ്രവേശനത്തിനായി ആശയവിനിമയം നടത്തിയിരുന്നു. എന്‍ഡിഎയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ല. പദവികള്‍ സംബന്ധിച്ച വാഗ്ദാനം പാലിച്ചില്ല. കേരളാ കോണ്‍ഗ്രസ് ഐക്യത്തിനും ശ്രമിക്കുമെന്നും പി.സി. തോമസ് കൊച്ചിയില്‍ പറഞ്ഞു.
എന്‍ഡിഎയില്‍ കാലങ്ങളായി അവഗണനയാണ്. അര്‍ഹമായ പരിഗണന ഇതുവരെ ലഭിച്ചില്ലെന്ന പരാതിയും പി.സി. തോമസിനുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നത്. നേരത്തെ തന്നെ യുഡിഎഫ് പ്രവേശനത്തിനുള്ള ശ്രമങ്ങള്‍ പി.സി. തോമസ് തുടങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ പി.സി.തോമസുമായി ചര്‍ച്ച നടത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുന്നണി പ്രവേശം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ സഹകരണം ഉറപ്പാക്കാനാണ് ശ്രമം.
No comments