Breaking News

യൂത്ത് കോൺഗ്രസിന്റെ അതിജീവന യാത്ര തുടങ്ങി




ജില്ലയെ അവഗണന യുടെ ചവുറ്റു കൊട്ടയിലേക്ക് തള്ളി വിടുന്ന സർക്കാർ നടപടി ക്കെതിരെ യൂത്ത് കോൺഗ്രസ്‌ന്റെ അതിജീവന യാത്ര തുടങ്ങി.

ചട്ടഞ്ചാൽ ടാറ്റ കോവിഡ് ആശുപത്രി മുതൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി വരെയാണ് യാത്ര.

ടാറ്റയുടെ ദാനം സർക്കാരിന്റെ ചുവപ്പുനാടയിൽ എന്ന കുറ്റാരോപണവുമായാണ് യാത്ര. കോവിഡ് ആശുപത്രി ഉടൻ പ്രവർത്തന സജ്ജമാക്കുക പാവങ്ങളുടെ ആശുപത്രിയെ കോവിഡ് മുക്തമാക്കുക, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ചികിത്സയ്ക്കു മാത്രമാക്കിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം മുൻ എം. എൽ. എ. കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും.

No comments