Breaking News

റോഡിന്റെ ശോചനീയാവസ്ഥയിൽ നാട്ടുകാർ ചൂണ്ടയിട്ട് പ്രതിഷേധിച്ചു


പടന്ന : ചെറു മഴയിലും വെള്ളം കെട്ടിക്കിടന്നു കാൽനടയാത്ര പോകും ദുഷ്കരമായ പടന്ന ഹൈസ്കൂൾ ജംഗ്ഷനിലെ റോഡിൽ പ്രദേശവാസികൾ ചൂണ്ടയിട്ട് പ്രതിഷേധിച്ചു. ഒരു വ്യാഴവട്ടക്കാലത്തെ ഏറെയായി എല്ലാ മഴക്കാലത്തും ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകൾ കടന്നുപോകുന്ന റോഡാണിത്. റോഡിന്റെ ശോചനീയാവസ്ഥ പലതവണ അധികൃതരെ അറിയിച്ചിട്ടും കാര്യമായ പരിഹാര നടപടികൾ ഉണ്ടായില്ലെന്ന് പരിസരവാസികൾ പറയുന്നു. റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കികളയാനുള്ള  സൗകര്യവും ഇവിടെയില്ല. വെള്ളക്കെട്ടുള്ള അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു. സി.ഷരീഫ്, ഇർഷാദ് മുത്തലീബ്, അഷ്‌കർ, സമീർ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

No comments