ഈസ്റ്റ് എളേരിക്ക് പുതു വെളിച്ചമായി ഹെമാസ്റ്റ് ലെറ്റുകള്‍ മിഴി തുറന്നു
ചിറ്റാരിക്കാല്‍: പഞ്ചായത്തിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ അഞ്ച് പ്രദേശങ്ങളില്‍ പുതിയ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. ഒരു ലൈറ്റിന് 4.25 ലക്ഷം രൂപയാണ് ചിലവ്. ഇങ്ങനെ 22.5 ലക്ഷം രൂപ ചിലവിൽ അഞ്ച് ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്ഥലത്തെ പ്രധാന കവലകളിൽ സ്ഥാപിച്ചിരിക്കുന്നത്.
ചെറുപുഴ പുതിയ പാലത്തിനു സമീപം, ചിറ്റാരിക്കാൽ അക്കര സിറ്റി, കുരിശുപള്ളി ജംഗ്‌ഷൻ, കാര, കാട്ടിപ്പോയിൽ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് ലൈറ്റുകൾ സ്ഥാപിച്ചത്. സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ടോം, വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കൽ എന്നിവരും ചെറുപുഴ പുതിയ പാലത്തിന് സമീപം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിററി ചെയർമാൻ അഡ്വ.വേണുഗോപാലും കാട്ടിപോയിലിൽ വാർഡ് മെമ്പർ എം എം സുലോചനയും നിർവ്വഹിച്ചു.
No comments