Breaking News

വെള്ളരിക്കുണ്ട് ഗാന്ധി ഭവൻ ലോക വയോജന ദിനം ആചരിച്ചു.


വെള്ളരിക്കുണ്ട് മങ്കയത്തെ ഗാന്ധി ഭവൻ ലവ് ആന്റ് കെയറിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം ഗാന്ധി ഭവനിൽ നടന്ന പരിപാടി ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. രാധാമണി ഉൽഘാടനം ചെയ്തു.വർക്കി ചുരത്തിൽ, കാരിച്ചി ചെമ്പൻകുന്ന് എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയണിയിച്ചു ആദരിച്ചു.

എൺപത്തി അഞ്ചാം വയസ്സിലും ചുറുചുറുക്കോടെ ജീവിക്കുന്ന ഈ രണ്ട് മുതിർന്ന പൗരന്മാരും നാടിന് മാതൃകയാണ്.പ്രായത്തിൻ്റെ അവശത തളർത്താതെ എവിടെയും നടന്ന് ചെല്ലുന്ന ചെമ്പൻകുന്നിലെ കാരിച്ചിയെ വെള്ളരിക്കുണ്ടുകാർക്ക് സുപരിചിതയാണ്. സമൂഹത്തിൻ്റെ താഴെക്കിടയിൽ ഒതുങ്ങി ജീവിക്കുന്ന കാരിച്ചിയെപ്പോലുള്ളവരെ വയോജന ദിനത്തിൽ ആദരിക്കാൻ വെള്ളരിക്കുണ്ട് ഗാന്ധിഭവൻ പ്രവർത്തകർ എടുത്ത തീരുമാനം എന്തുകൊണ്ടും മാതൃകാപരമാണ്.

ചടങ്ങിൽ പഞ്ചായത്ത് അംഗം സാബു ഇടശ്ശേരിയിൽ അധ്യക്ഷത വഹിച്ചു. സാജൻ പൈങ്ങോട്ട്. പി. ടി. നന്ദകുമാർ. അബ്ദുൽ ഖാദർ. എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി സണ്ണി മങ്കയം സ്വാഗതവും മാനേജർ ജെ. പി. ഗംഗ നന്ദിയും പറഞ്ഞു. ഗാന്ധി ഭവനിലെ അന്തേവാസികളെ പുഷ്പ മാല ചാർത്തി ആദരിക്കുകയും ചെയ്തു

No comments