Breaking News

ഗൃഹനാഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു




ഗൃഹനാഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

അമ്പലത്തറ കുമ്പള തായത്ത് വീട്ടില്‍ ചന്തു (70)വാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് കാണാതായത്. തോട്ടത്തിലേക്കാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏറെക്കഴിഞ്ഞും വീട്ടില്‍ എത്താത്തതിനെ ത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു.
സമീപത്തെ ചാലില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്ന് സംശയത്തിൽ തെരച്ചിൽ നടത്തുന്നതിനിടയിൽ ഇന്നുച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

No comments