Breaking News

ജ്യൂസ്, കോഫി, ചായ എന്നിവ വില്‍ക്കുന്ന ബേക്കറികൾ വൈകീട്ട് ആറിന് അടയ്ക്കണം.


കടകളില്‍ നിന്നും കോവിഡ് 19 സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ വഴിയോരങ്ങളിലെ തട്ടുകടകളില്‍ നിന്നും പാഴ്‌സല്‍ മാത്രം വിതരണം ചെയ്യണമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നുവെങ്കിലും പല കടകളും ഈ തീരുമാനം ലംഘിക്കുന്നതായി കാണപ്പെടുന്നുണ്ടെന്നും കടകൾക്കു മുന്നിൽ ആൾക്കൂട്ടമുണ്ടാകുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.ഇത് തുടർന്നാൽ ക്രിമിനൽ നടപടിച്ചട്ട പ്രകാരം പോലീസ് കർശന നടപടി സ്വീകരിക്കും തട്ടുകടകളിൽ ഗ്ലൗസും മാസ്‌കും ധരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പാഴ്‌സല്‍ വിതരണം ചെയ്യേണ്ടതാണ്. ഈ തീരുമാനം ലംഘിക്കുന്ന തട്ടുകടകള്‍ ഉടന്‍ നീക്കം ചെയ്യുന്നതിന് റവന്യു-പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ജ്യൂസ്, കോഫി, ചായ എന്നിവ ബേക്കറികളോട് ചേര്‍ന്ന് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ വൈകീട്ട് ആറിന് അടയ്ക്കണം. സമ്പര്‍ക്ക രോഗ വ്യാപനം തടയുന്നതിന് ഈ കടകളില്‍ ഡിസ്‌പോസിബിള്‍ ഗ്ലാസുകളില്‍ മാത്രം പാനീയങ്ങള്‍ വിതരണം ചെയ്യണം. സ്റ്റീല്‍ ഗ്ലാസുകളിലും പുനരുപയോഗിക്കുന്ന പാത്രങ്ങളിലും ഭക്ഷണം നല്‍കരുത്. കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം യാതൊരു കാരണവശാലും അനുവദിക്കില്ല.

No comments