സംസ്ഥാനത്ത് ഇന്ന് മഴക്കൊപ്പം ഇടിമിന്നലിലും സാധ്യത ; 11 ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെ മഴക്കൊപ്പം ഇടിമിന്നലിലും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദ്ദം, ആന്ധ്ര തീരം വഴി കരയില്‍ പ്രവേശിച്ചതാണ് കേരളത്തിലും മഴക്ക് കാരണമായിരിക്കുന്നത്. കേരള തീരത്ത് മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്

No comments