Breaking News

ബളാൽ കവർച്ച; കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷിനെ തെളിവെടുപ്പിനെത്തിച്ചു


വെള്ളരിക്കുണ്ട്: തുരപ്പൻ സന്തോഷും കൂട്ടാളി സുഹൈബും ബളാലിൽ മലഞ്ചരക്ക് കട കുത്തിത്തുറക്കാൻ എത്തിയത് ആലക്കോട് നിന്നും മോഷ്ടിച്ച ഒന്നേകാൽ ലക്ഷം രൂപയിൽ നിന്നും 57,000 രൂപ നൽകി വാങ്ങിയ പിക്കപ്പ് വാനിൽ. മലഞ്ചരക്ക് കടകൾ കുത്തിത്തുറന്ന് സാധനം കടത്തുവാൻ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിക്കപ്പ് വാൻ വാങ്ങിയതെന്ന് പൊലീസിന് വിവരം ലഭിച്ചു. വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ പ്രേം സദനും എസ്. ഐ ശ്രീ ദാസും ബളാലിലെ കവർച്ചക്കേസിന് തുമ്പു ണ്ടാക്കുവാൻ ശാസ്ത്രീയ രീതിയിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കണ്ണൂർ ആലക്കോട് ഇതേരീതിയിൽ കവർച്ച നടന്നത്. ബളാൽ, വെള്ളരിക്കുണ്ട് ഭാഗങ്ങളിലെ സിസിടിവി പരിശോധന നടത്തി പ്രതികളെ കണ്ടെത്താനായി അന്വേഷണം വ്യാപകമാകുന്ന ഇടയിലാണ് തുരപ്പൻ സന്തോഷിനെ ആലക്കോട് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ബളാൽ കവർച്ചയ്ക്ക് പിന്നിൽ പിന്നിൽ തൊരപ്പൻ സന്തോഷ് തന്നെയായിരിക്കുമെന്ന് നിഗമനത്തിലാണ് പ്രേംസദനും സംഘവും അന്വേഷണം ഊർജിതമാക്കിയത്. അതിനിടെ കണ്ണൂർ ജില്ലയിൽ പിടിയിലായതോടെ ആലക്കോട് പോലീസുമായി ബന്ധപ്പെട്ട് കവർച്ച വിവരങ്ങൾ കൈമാറി. അവിടുത്തെ ചോദ്യംചെയ്യലിലാണ് ബളാൽ കവർച്ച സംഭവവും പുറത്തുവന്നത്. റിമാൻഡിലായിരുന്നു സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷമാണ് വെള്ളരിക്കുണ്ട് കേസിൽ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച ബളാലിലെ കവർച്ച നടത്തിയ മലഞ്ചരക്ക് കടയിൽ തൊരപ്പൻ സന്തോഷിനെ എസ്.ഐ ശ്രീദാസിൻ്റെ നേതൃത്വത്തിൽ തെളിവെടുപ്പിനെത്തിച്ച ശേഷം ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.

No comments