Breaking News

'97 മുതലുള്ള എപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം: വാട്‌സാപ്പ് സന്ദേശം വ്യാജം


​1997 മുതൽ 2017 വരെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം എന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജസന്ദേശം. വാട്സാപ്പിലും മറ്റ് സമൂഹമാധ്യമ വെബ്സൈറ്റുകളിലുമാണ് ഈ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്.

1997 ജനുവരി ഒന്നുമുതൽ 2017 ജൂലായ് 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക്. സീനിയോറിറ്റി നിലനിർത്തി സെപ്റ്റംബർ രണ്ട് മുതൽ ഒക്ടോബർ 31 വരെ രജിസ്ട്രേഷൻ പുതുക്കാൻ സമയം അനുവദിച്ച് ഉത്തരവായി. എന്നാണ് ഈ സന്ദേശത്തിൽ പ്രചരിക്കുന്നത്.

എന്നാൽ 01.01.1999 മുതൽ 20.11.2019 വരെയുളള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക്, പുതുക്കാനായി 2020 ജനുവരി 31 വരെ സമയം അനുവദിച്ചിരുന്നു.

പ്രചരിക്കുന്ന സന്ദേശത്തിൽ പറയും പോലെ നിലവിൽ സീനിയോറിറ്റി പുതുക്കാൻ തൊഴിൽ വകുപ്പ് ഉത്തരവിറക്കിയിട്ടില്ല. സർക്കാർ തീരുമാനമെടുക്കുന്നതനുസരിച്ച് ഔദ്യോഗികമായി പത്രക്കുറിപ്പ് പുറപ്പെടുവിക്കാറുണ്ടെന്ന് എംപ്ലോയ്മെന്റ് ഡയറക്ടർ വ്യക്തമാക്കിയതായി ഐപിആർഡി ഫാക്ട് ചെക്ക് കേരള ഫേയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.


ബാധിക്കുന്ന സമൂഹമാധ്യമങ്ങളിലെ സംശയാസ്പദമായ സന്ദേശങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുന്നതിനായി 9496003234 എന്ന വാട്സ്ആപ്പ് നമ്പറും ഐപിആർഡി നൽകിയിട്ടുണ്ട്

No comments