Breaking News

വെള്ളരിക്കുണ്ട് കാറളത്തെ ചാക്കോയുടെ കുടുംബത്തിന് കൈത്താങ്ങായി സഹപ്രവർത്തകർ


വെള്ളരിക്കുണ്ട് കാറളത്തെ പാറേപ്പറമ്പിൽ പി.ഡി ചാക്കോ വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സാ സഹായത്തിനായി കാരുണ്യമതികളുടെ സഹായം തേടുന്ന വാർത്ത മലയോരം ഫ്ലാഷ് പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത കണ്ടതിനെ തുടർന്ന് നിരവധി സുമനസുകൾ ആവുന്ന സഹായങ്ങൾ നൽകി വരുന്നുണ്ട്. കനകപ്പള്ളി ജി.എൽ.പി സ്ക്കൂളിൾ ഓഫീസ് ജീവനക്കാരനാണെങ്കിലും

ഇടയ്ക്കിടെ ഡയാലിസിസ് ചെയ്യേണ്ടി വരുന്നതിനാൽ ജോലിക്ക് പോലും പോകാൻ കഴിയാത്ത സാഹചര്യമാണ് ചാക്കോയുടേത്. വൃക്ക മാറ്റിവെക്കാൻ വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനുള്ള സാഹചര്യം ചാക്കോയുടെ കുടുംബത്തിനില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരും അധ്യാപകരും ചാക്കോയുടെ ചികിത്സക്കായി സഹായ നിധി സ്വരൂപിച്ചത്. പലതുള്ളി പെരുവെള്ളമായപ്പോൾ ഇവർ സ്വരൂപിച്ചത് ഒന്നര ലക്ഷം രൂപ.

വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ വച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ വിനോദ്കുമാർ ചാക്കോയ്ക്ക് തുക കൈമാറി. എച്ച്.എം ഫോറം സെക്രട്ടറി രാജു മാത്യു, ബോസ് വി ഫ്രാൻസിസ്, കെ.പ്രസാദ്, ജോയ്സി എന്നിവർ സംബന്ധിച്ചു.

No comments