Breaking News

ആരോഗ്യരംഗത്തെ അവഗണന അവസാനിപ്പിക്കണം: കോൺഗ്രസ് പനത്തടിയിൽ ജനകീയ ഒപ്പുശേഖരണം നടത്തി



ആരോഗ്യ രംഗത്ത് സർക്കാരും പഞ്ചായത്തും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണം നടത്തി. പാണത്തൂരിൽ പ്രസിഡന്റ് എൻ.ഐ.ജോയി ഉദ്ഘാടനം ചെയ്തു. ജോണി തോലമ്പുഴ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.ജെയിംസ്, സണ്ണി കുര്യാക്കോസ് എന്നിവർ നേതൃത്വം നല്കി. കോളിച്ചാലിൽ സുപ്രിയ അജിത്ത്, ആശാ സുരേഷ്, പി.എ മുഹമ്മദ് കുഞ്ഞി, വി.സി.ദേവസ്യ, എൻ.വിൻസെന്റ് എന്നിവരും പനത്തടിയിൽ സണ്ണി ഇലവുങ്കൽ ,കെ.എസ് മാത്യു എന്നിവരും റാണിപുരത്ത് എൻ.ചന്ദ്രശേഖരൻ നായർ ,എസ്.മധുസൂദനൻ ,എം.ബാലു തുടങ്ങിയവരും നേതൃത്വം നല്കി.

No comments