Breaking News

ബളാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി വെള്ളരിക്കുണ്ടിൽ ഉപവാസം നടത്തി


ബളാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി  വെള്ളരിക്കുണ്ടിൽ ഉപവാസം നടത്തി .ഹത്റാസ് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും രാഹുൽഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ചുമാണ് കോൺഗ്രസ് ഉപവാസ സമരം നടത്തിയത്.വെള്ളരിക്കുണ്ട് ടൗണിൽ നടത്തിയ ഉപവാസം ഡി.സി.സി വൈസ് പ്രസിഡണ്ട് പി.ജി ദേവ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജു കട്ടക്കയം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോമോൻ ജോസ്, ഡി.സി.സി സെക്രട്ടറി ഹരീഷ്.പി.നായർ, പഞ്ചായത്ത് പ്രസിഡണ്ട് എം.രാധാമണി, മണ്ഡലം പ്രസിഡണ്ട് എം.പി ജോസഫ് എന്നിവർ സംസാരിച്ചു.

No comments