Breaking News

ബളാലിൽ ലോക്ക്ഡൗൺ


 ബളാലിൽ ഒരു വാർഡ് മെമ്പർക്കും ടൗണിൽ ഉള്ള ഒരു വ്യാപാരിക്കും കോവിഡ് 19 പോസിറ്റീവ് ആയ സാഹചര്യത്തിലാണ് മുൻ കരുതലിൻ്റെ ഭാഗമായി നാളെ ( ഒക്ടോബർ 13)മുതൽ തുടർച്ചയായി മൂന്ന് ദിവസത്തേക്ക് വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുവാൻ കോവിഡ് 19ന്റെ പഞ്ചായത്ത് തല ജാഗ്രത സമിതി തീരുമാനിച്ചത്. ഈ നിർദ്ദേശത്തോട് വ്യാപാരികൾ സ്വയം സഹകരിക്കുവാനും തീരുമാനിച്ചു. ബളാൽ പഞ്ചായത്ത് ഓഫീസും രണ്ട് ദിവസത്തേക്ക് അടച്ചിടും അണു നശീകരണം നടത്തിയതിന് ശേഷമേ തുറക്കുകയുള്ളു. ഓട്ടോ-ടാക്സി തൊഴിലാളികളും ബളാൽ സ്റ്റാൻഡുകളിൽ വരാതെ സഹകരിക്കണമെന്ന് അറിയിപ്പുണ്ട്. അതോടൊപ്പം പാൽ സൊസൈറ്റിയിൽ പാൽ അളക്കുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കണമെന്നും നിർദ്ദേശമുണ്ട്.

No comments