Breaking News

ലോറി ഉടമകളും തൊഴിലാളികളും കോളിച്ചാൽ ടൗണിൽ സൂചനാ സമരം നടത്തി


കോളിച്ചാൽ: അശാസ്ത്രീയമായ നിയമങ്ങൾ അടിച്ചേൽപ്പിച്ചും, അമിതഭാരം കയറ്റുന്നു എന്ന പേരിൽ അനാവശ്യ പരിശോധകൾ നടത്തിയും ലോറി ഉടമകളെയും, ഡ്രൈവർമാരെയും പീഡിപ്പിക്കുന്ന പോലീസിന്റെയും, മോട്ടോർ വാഹന വകുപ്പിന്റെയും നടപടികളിൽ പ്രതിഷേധിച്ച് മലയോര മേഖലയിലെ ലോറി / ടിപ്പർ ഉടമകളുടെയും, ഡ്രൈവർമാരുടെയും നേതൃത്വത്തിൽ കോളിച്ചാൽ ടൗണിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സർക്കാരിന്റെ തെറ്റായ നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ സർവ്വീസ് നിർത്തി വെയ്ക്കുന്നത് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. പ്രദീപ് കോളിച്ചാൽ, പ്രശാന്ത് പൂക്കയം, സണ്ണി തോമസ് നിർമ്മിതി, സന്തോഷ് മലബാർ, തോമസ് മാലക്കല്ല്, സൈമൺ രാജപുരം എന്നിവർ നേതൃത്വം നൽകി.

No comments