നീലേശ്വരത്ത് സിനിമാ സ്റ്റൈലിൽ പോലീസിന്റെ കഞ്ചാവ് വേട്ട
നീലേശ്വരം: കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദും കൂട്ടാളിയും നീലേശ്വരം പള്ളിക്കരയില്‍ പിടിയില്‍.
തളങ്കരയിലെ ഷംസുദ്ദീനാണ് കൂടെയുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. കാറില്‍ കഞ്ചാവുമായി ചീമേനിയില്‍ നിന്ന് വരികയായിരുന്ന ഇരുവരെയും ചീമേനി പോലീസ് പിന്തുടരുകയായിരുന്നു. നീലേശ്വരം പോലീസും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞപ്പോള്‍ കുതറിയോടിയ നൗഷാദിനെ തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകളാണ് പിടികൂടിയത്.
കാറില്‍ 10 കിലോയോളം കഞ്ചാവ് ഉണ്ടായിരുന്നതായാണ് വിവരം. ഇരുവരെയും നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിച്ചു. കാഞ്ഞങ്ങാട് നയാബസാറിലെ ഹെയര്‍ കട്ടിങ്ങ് സലൂണ്‍ അടിച്ചു തകര്‍ത്തതിന് നൗഷാദിനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടുകാരുടെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസ് കീഴ്പ്പെടുത്തി പിടികൂടിയത്.
No comments