Breaking News

കേന്ദ്ര സർവീസിൽ 42 ഒഴിവ്


കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 42 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ഒക്ടോബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികയും ഒഴിവുകളുടെ എണ്ണവും ചുവടെ.

അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷൂറൻസ്)–2, ഫോർമാൻ (കംപ്യൂട്ടർ സയൻസ്)–2, സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (കംപ്യൂട്ടർ–3, ഇലക്ട്രിക്കൽ–2, മെക്കാനിക്കൽ–10), സ്പെഷലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രഫസർ (ക്ലിനിക്കൽ ഹിമറ്റോളജി–10, ഇമ്യൂണോ ഹിമറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ–5, മെഡിക്കൽ ഓങ്കോളജി–2, നിയോനാറ്റോളജി–6). www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. വിവരങ്ങൾക്ക്:

www.upsc.gov.in

No comments