Breaking News

ടൂറിസം പദ്ധതിക്ക് ഭരണാനുമതി; മഞ്ഞംപൊതിക്കുന്നിലെ കാഴ്‌ചകളിൽ ഇനി വാനനിരീക്ഷണവും


കാഞ്ഞങ്ങാട് : മഞ്ഞംപൊതിക്കുന്നിൽ ഒരുങ്ങുന്നത്‌ സംസ്ഥാനത്തെ ആദ്യ വാന നിരീക്ഷണ വിനോദ സഞ്ചാര കേന്ദ്രം. പൈതൃക പട്ടികയിൽ പെടുത്തി അഞ്ചുകോടി രൂപയുടെ പദ്ധതിക്കാണ്‌ ഭരണാനുമതി നൽകിയത്‌. വാനനിരീക്ഷണകേന്ദ്രം, രാത്രിയിലെ ആകാശദൃശ്യം ആസ്വദിക്കാൻ ഭീമൻ ടെലസ്‌കോപ്, ‌സംഗീതത്തിന്റെ പശ‌്ചാത്തലത്തിൽ ജലധാര, ബേക്കൽ കോട്ട, തൈക്കടപ്പുറം അഴിമുഖം, അറബിക്കടൽ എന്നിവയുടെ ദൂരക്കാഴ‌്ച കുന്നിൻ മുകളിൽ നിന്ന‌് ആസ്വദിക്കാനുള്ള ബൈനാക്കുലർ എന്നിവ ഇവിടെ സ്ഥാപിക്കും.

ഇരിപ്പിടം, സെൽഫി പോയിന്റ്‌, ലഘുഭക്ഷണ ശാല, പാർക്കിങ് സൗകര്യം എന്നിവയും സജ്ജീകരിക്കും. ബല്ല വില്ലേജിലെ അജാനൂർ ഭാഗമാണ്‌ നിർദിഷ്ട പദ്ധതി പ്രദേശം. മന്ത്രി ഇ ചന്ദ്രശേഖരനാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖാന്തരം പദ്ധതി സമർപ്പിച്ചത്.

കലക്ടർ ഡോ. സജിത് ബാബു, ഡിടിപിസി സെക്രട്ടറി ബിജുരാഘവൻ, മാനേജർ പി സുനിൽകുമാർ എന്നിവരും ടൂറിസം വകുപ്പ് എം പാനൽസ് ആർക്കിടെക്ടുമാരായ പ്രമോദ് പാർഥൻ, സി വി സുനിൽ കുമാർ എന്നിവരുമാണ് പദ്ധതി രൂപകൽപന ചെയ്‌തത്‌.

No comments