Breaking News

അധികൃതരുടെ അനാസ്ഥ; അയ്യങ്കാവിൽ അപകടത്തിന് സാധ്യത


അയ്യങ്കാവ്: രാജപുരം ഇലക്ടി സിറ്റിയുടെ പരിധിയിൽ വരുന്ന അയ്യങ്കാവിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന റബ്ബർ മരം കമ്പിയിൽ തട്ടി ഒരു മാസത്തോളമായി ഈ അവസ്ഥയിൽ തുടരുകയാണ്. മരത്തിൽ 2 കമ്പികളും മുട്ടിയതിനാൽ റബ്ബർ പാൽ ഒഴുകി റോഡിൽ പതിച്ചിരിക്കുകയാണ്.. ഇത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇവരുടെ ഭാഗത്ത് നിന്ന്‌ യാതൊരു നടപടിയും ഇതുവരെ കൈ കൊണ്ടില്ല. 2 ലൈൻമാൻമാർ വന്ന് നോക്കി തിരിച്ചു പോയതല്ലാതെ മരം മുറിച്ചു മാറ്റാനോ ഈ പ്രശ്നം പരിഹരിക്കാനോ തയ്യാറായിട്ടില്ല. നല്ലൊരു കാറ്റ് അടിച്ചാൽ മരം പൊട്ടി 5 പോസ്റ്റുകൾ തകരുമെന്ന് മാത്രമല്ല റോഡിൽ കൂടി പോകുന്ന വാഹനങ്ങൾക്കും വീട്ടുകാർക്കും വൻ ഭീഷണി നിലനിൽക്കുകയാണ്

No comments