Breaking News

റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് വികസനവും, ചിൽഡ്രൻസ് പാർക്ക് നിർമ്മാണവും ഉടൻ ആരംഭിക്കണമെന്ന് ഇക്കോ ടൂറിസം ഡെവലപ്മെൻറ് സൊസൈറ്റി ഭരണസമിതി യോഗം


 മന്ത്രി ഇ ചന്ദ്രശേഖരൻ മുൻകൈയെടുത്ത് റോഡ് വികസനത്തിനായി അനുവദിച്ച 11 കോടി രൂപ രൂപയുടെ പ്രവർത്തിയും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ താല്പ്പര്യമെടുത്ത് അനുവദിച്ച റാണിപുരം കോട്ടേഴ്സ് വികസനത്തിൻ്റെയും, ചിൽഡ്രൻസ് പാർക്ക് നിർമ്മാണത്തിൻ്റെയും പ്രവൃത്തി ഇരുവരെ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ റാണിപുരത്ത് വികസനം വേഗത്തിലാക്കുന്നതിന് അനുവദിക്കപ്പെട്ട ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി ആരംഭിക്കണം. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി രാജൻ അധ്യക്ഷനായി. എം വി കൃഷ്ണൻ, കാവുങ്കൽ നാരായണൻ, എം വി ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. എ.കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.

No comments