കോവിഡ് കാലത്ത് ബ്ലഡ് ബാങ്കിലെ ക്ഷാമം പരിഹരിക്കാൻ ജില്ലയിലെ സൈനിക കൂട്ടായ്മ
കാഞ്ഞങ്ങാട്:കാസർഗോഡ് ജില്ലയിലെ ആർമി, നേവി,എയർഫോഴ്‌സ്, പാരാമിലിറ്ററി, എക്സ്.സർവീസ്മെൻ എന്നിവരുടെ കൂട്ടായ്മയായ , സോൾജിയർ ഓഫ് KL14 വെൽഫെയർ സൊസൈറ്റി കാസർഗോഡിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി. ഗ്രൂപ്പിന്റെ രണ്ടാമത്തെ രക്തദാന ക്യാമ്പാണിത്.
20 ഓളം സൈനികർ പങ്കെടുത്ത രക്തദാന ക്യാമ്പ് റിട്ട.ബ്രിഗേഡിയർ കെഎൻപി നായർ ഉദ്ഘാടനം ചെയ്തു. ജയൻ പൊന്നൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ എം. വി ബിജു കുമാർ സ്വാഗതവും പി. സനാജ് കുമാർ നന്ദിയും പറഞ്ഞു. റിട്ട.SQN LDR നാരായണൻ നായർ, റിട്ട. ക്യാപ്റ്റൻ വിജയൻ നായർ റിട്ട. ക്യാപ്റ്റൻ തമ്പാൻ നായർ എന്നിവർ സംസാരിച്ചു. വിജിലൻസ് വാരത്തോട് അനുബന്ധിച്ചു ബ്രിഗേഡിയർ കെഎൻപി നായർ ജവാന്മാർക് സത്യവാചകം ചൊല്ലിക്കൊടുത്തു.
No comments