Breaking News

സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് ഇന്ന്


കാസർഗോഡ് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെയും ജില്ല പഞ്ചായത്ത് സംവരണ ഡിവിഷനുകളുടെയും നറുക്കെടുപ്പ് തിങ്കളാഴ്ച നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ്. ഉച്ചക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡുകളുടെയും വൈകീട്ട് നാലിന് ജില്ല പഞ്ചായത്ത് സംവരണ ഡിവിഷനിലേക്കുമുള്ള നറുക്കെടുപ്പുമാണ് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബുവി​ൻ്റെ നേതൃത്വത്തില്‍ നടത്തുക.

No comments