Breaking News

പ്ലാന്റേഷൻ കോർപ്പറേഷൻ ചീമേനി എസ്റ്റേറ്റിന്റെ 425 ഏക്കർ സ്ഥലം സോളാർ പാർക്ക് സ്ഥാപിക്കാൻ നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണം; കാസർഗോഡ് ഡിസ്ട്രിക്ട് റബ്ബർ ആന്റ് കാഷ്യൂ ലേബർ യൂണിയൻ (ഏ.ഐ ടി.യു.സി.)


 
പ്ലാന്റേഷൻ കോർപ്പറേഷൻ ചീമേനി എസ്റ്റേറ്റിന്റെ 425 ഏക്കർ സ്ഥലം സോളാർ പാർക്ക് സ്ഥാപിക്കാൻ നൽകാനുള്ള തീരുമാനത്തിൽ നിന്നും കേരള സർക്കാർ പിൻമാറണമെന്ന് കാസർഗോഡ് ഡിസ്ട്രിക്ട് റബ്ബർ ആന്റ് കാഷ്യൂ ലേബർ യൂണിയൻ (ഏ.ഐ ടി.യു.സി.) ജില്ലാ കമ്മിറ്റി പ്രമേയം വഴി സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടു

1962 ൽ പ്ലാന്റേഷൻ കോർപ്പറേഷൻ രൂപീകരിച്ചത് തന്നെ തൊഴിലാളികൾക്ക് തോട്ടങ്ങളിൽ ജോലി നൽകുന്നതിനായിരുന്നു.

യഥാർത്ഥ ലക്ഷ്യത്തെ തന്നെ തുരങ്കം വെക്കുന്നതും തോട്ടം തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നതുമായ തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് റബ്ബർ ആന്റ് കാഷ്യൂ ലേബർ യൂണിയൻ നേതൃത്വം നൽകുമെന്നും യൂണിയൻ ജില്ലാ കമ്മിറ്റി അറിയിച്ചു... ഒക്ടോബർ 7 മുതൽ ചീമേനി വില്ലേജ് ഓഫീസിന് മുന്നിലും എസ്റ്റേറ്റ് ഓഫീസിന് മുന്നിലും തൊഴിലാളികൾ റിലേ സമരം നടത്തുo.

യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എം.എസ് വാസുദേവൻ അത്യക്ഷത വഹിച്ചു.ഏ.ഐ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ.വി.കൃഷ്ണൻ

യൂണിയൻ സെക്രട്ടറി കെ.എസ്.കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

No comments