Breaking News

"മലയോരത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ മികച്ച സൗകര്യങ്ങൾ ഒരുക്കണം"



ചികിൽസാ രംഗത്ത് പിന്നാക്കം നിൽക്കുന്നതും കേരളത്തിലെ എൽ ഡി എഫ് സർക്കാറിൻ്റെ ഇടപെടൽ കാരണം മെച്ചപ്പെട്ടതും, സാധാരണക്കാരായ നൂറുകണക്കിന് ആളുകൾ ചികിൽസയ്ക്ക് ആശ്രയിച്ചിരുന്ന കാഞ്ഞങ്ങാട് ജില്ലാശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയ സാഹചര്യത്തിൽ, മലയോര മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മികച്ച സൗകര്യം ഒരുക്കണമെന്നും, പ്രസവചികിൽസ, എല്ല് ചികിത്സ, ഹൃദ്രോഗ ചികിത്സ ഉൾപ്പെടെ ലഭ്യമാക്കുന്നതിന് പൂടങ്കല്ല്, നീലേശ്വരം താലൂക്ക് ആശുപത്രികളെയും, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളെയും സജ്ജമാക്കണമെന്നും വിദഗ്ദ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തണമെന്നും, വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണമെന്നും കേരള കോൺഗ്രസ് ബി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പി.ടി നന്ദകുമാർ ആരോഗ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ട്രോമ കെയർ ഉൾപ്പെടെയുള്ള ചികിൽസാ സൗകര്യം സർക്കാർ ആശുപത്രിയിൽ ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments