Breaking News

ഉടുമ്പിൻ്റെ ഇറച്ചിയുമായി യുവാവ് പിടിയിൽ

വീട്ടിൽ സൂക്ഷിച്ച ഉടുമ്പിൻ്റെ ഇറച്ചിയുമായി യുവാവിനെ ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു. ബേളൂർ കുന്നുംവയലിലെ സോജ ( 35 ) നെയാണ് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ. അഷ്റഫിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മൂന്ന് കിലോ പൊന്നുടുമ്പ് ഇറച്ചി വീട്ടിൽനിന്നും കണ്ടെടുത്തു. സംരക്ഷിത ജീവിയായ പൊന്നുടുമ്പിനെ കൊല്ലുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കേസാണെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.


No comments