Breaking News

രോഗത്തോട് മല്ലടിച്ച് ജീവിക്കുന്ന പരപ്പ പയാളത്തെ സദാശിവേട്ടന് സഹായഹസ്തവുമായി ജപ്പാൻ മലയാളി കൂട്ടായ്മ. ഇവർ സ്വരൂപിച്ച 50,000 രൂപ ധനസഹായം കൈമാറി


 

പരപ്പ പയാളത്തെ സദാശിവന് സഹായങ്ങൾ തുടരുന്നു..
സരയൂ മുരളി നേതൃത്വത്തിൽ ജപ്പാൻ-മലയാളി കൂട്ടായ്മ സ്വരൂപിച്ച 50,000രൂപ ധനസഹായം പി.വി ഭാസ്ക്കരൻ കൈമാറി
മലയോരം ഫ്ലാഷ് വാർത്തയിലൂടെയാണ് തളർന്ന് കിടപ്പിലായ സദാശിവേട്ടൻ്റെ ദയനീയ ജീവിതം പുറംലോകമറിഞ്ഞത്


മംഗലാപുരം കനച്ചൂർ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സ കിട്ടിയാൽ മാത്രമെ സദാശിവന് കിടന്ന കിടപ്പിൽ നിന്നും മോചനം ലഭിക്കു. വലിയ തുക ചികിത്സയ്ക്കായി വേണ്ടിവരും, അതിനായി കാരുണ്യമതികളുടെ കനിവ് കാത്ത് കഴിയുകയാണ് ഈ വയോധികൻ.
പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഒരു കൊച്ചു കൂരയിൽ രോഗവും ദുരിതവും ഏറ്റ് വാങ്ങി നരകജീവിതം നയിക്കുകയായിരുന്ന സദാശിവേട്ടൻ്റെ ദുരിത ജീവിതം മലയോരം ഫ്ലാഷ് വാർത്തയിലൂടെയാണ് പുറം ലോകമറിഞ്ഞത്. വാർത്ത കണ്ടറിഞ്ഞ നന്മ വറ്റാത്ത മനസ്സുകൾ ഇദ്ദേഹത്തിൻ്റെ ജീവിതത്തിന് കൈത്താങ്ങേകാൻ കൈകോർക്കുകയായിരുന്നു. വെള്ളരിക്കുണ്ട് കൂട്ടായ്മയുടെ സഹായം കഴിഞ്ഞ ആഴ്ചയിൽ എത്തിച്ച് നൽകിയിരുന്നു.
രോഗത്തോട് മല്ലടിച്ച് ജീവിക്കുന്ന സദാശിവേട്ടൻ്റെ ദയനീയ ചിത്രം മലയോരം ഫ്ലാഷിലൂടെ കണ്ട് സഹായഹസ്തവുമായി മുന്നോട്ട് വന്ന ജപ്പാനിൽ ജോലി ചെയ്യുന്ന കൂരാംകുണ്ട് സ്വദേശി സരയൂ മുരളി എന്ന നന്മ മനസ്സിൻ്റെ മനുഷ്യത്വപരമായ ഇടപെടൽ സദാശിവേട്ടൻ്റെ ജീവിതത്തിന് വലിയ കൈത്താങ്ങായി. ഇവരുടെ നേതൃത്വത്തിൽ ജപ്പാൻ -മലയാളി കൂട്ടായ്മ സ്വരൂപിച്ച അൻപതിനായിരം രൂപയുടെ ധനസഹായം ഞായറാഴ്ച്ച കൈമാറി. കൂട്ടായ്മക്ക് വേണ്ടി കക്കയം ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം പ്രസിഡണ്ട് പി.വി ഭാസ്ക്കരൻ സദാശിവൻ്റെ വീട്ടിലെത്തി സഹായധനം കൈമാറി.

No comments