Breaking News

കാലിച്ചാനടുക്കം ഗവ.ഹൈസ്ക്കൂൾ സ്ക്കൂൾ ബസിൻ്റേയും എസ്.പി.സി യൂണിറ്റിൻ്റെയും ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവ്വഹിച്ചു


റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ്റെ നിയോജക മണ്ഡലം വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ സ്ക്കൂൾ ബസിൻ്റയും സ്ക്കൂളിന് പുതുതായി അനുവദിച്ച സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റേയും ഉദ്ഘാടനമാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്നത്. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാഥിതിയായി. പി.ടി.എ പ്രസിഡണ്ട് ജയചന്ദ്രൻ സ്വാഗതം പറഞ്ഞു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജൻ അധ്യക്ഷത വഹിച്ചു. പ്രഥാനധ്യാപിക ഷേർളി ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി.കുഞ്ഞിക്കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി തങ്കമണി, ജില്ലാ പഞ്ചായത്തംഗം ജോസ് പതാലിൽ പഞ്ചായത്തംഗങ്ങളായ കെ.ഭൂപേഷ്, മുസ്തഫ തായന്നൂർ, എം.അനീഷ് കുമാർ, ഡി.ഡി.ഇ വി.പുഷ്പ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംബന്ധിച്ചു.

മികച്ച അധ്യാപക കർഷകനുള്ള അവാർഡ് നേടിയ വി.കെ ഭാസ്ക്കരൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.

No comments