Breaking News

ഊരാളുങ്കൽ സൊസൈറ്റിയുടെ എല്ലാ കരാറുകളെ കുറിച്ചും അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് പി ടി തോമസ് എംഎൽഎ


കാഞ്ഞങ്ങാട്: ഊരാളുങ്കൽ സൊസൈറ്റിയുടെ എല്ലാ കരാറുകളെ കുറിച്ചും അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് പി ടി തോമസ് എംഎൽഎ ആവശ്യപ്പെട്ടു. ഊരാളുങ്കൽ സൊസൈറ്റിയും മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പിയായ എക്സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കണം. ഇന്ന് ഉച്ചക്ക് കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൽ നടന്ന പത്രസമ്മേളനത്തിൽ തോമസ് ആവശ്യപ്പെട്ടു. ഊരാളുങ്കൽ സൊസൈറ്റിയുടെ തിരുവന്തപുരത്ത് ഗസ്റ്റ്ഹൗസിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചിലർ ഒത്തുചേർന്ന തിനെക്കുറിച്ചും വിശദമായി പരിശോധിക്കണം. ഈ ഗസ്റ്റ് ഹൗസിൽ നടത്തിയ ഒത്തുചേരലിലാണ്സ്വർണക്കടത്തിന് ആസൂത്രണം നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഈ ഗസ്റ്റ്ഹൗസിൽ നിത്യ സന്ദർശകനാണ് ഈ കാര്യം കൂടി അന്വേഷണസംഘം പരിശോധിക്കണം. കെ എം ഷാജി എംഎൽഎ യുടെ വീട് അളക്കാൻ ചില കിങ്കരൻമാരെ അയക്കുന്ന മുഖ്യമന്ത്രി ഒന്ന് കണ്ണാടിയിൽ നോക്കിയാൽ നല്ലതായിരിക്കും കണ്ണാടിയിൽ നോക്കിയാൽ പല വീടുകളും തെളിഞ്ഞുവരും. പത്രസമ്മേളനത്തിൽ കെപിസിസി സെക്രട്ടറിമാരായ എം. അസിനാർ, സി.ബാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഡി.വി ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡണ്ട് കെ പി ബാലകൃഷ്ണൻ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻറ് പദ്മരാജൻ ഐങ്ങോത്ത് പ്രവീൺ തോയമ്മൽ സംബന്ധിച്ചു.

No comments