Breaking News

കള്ളാർ പള്ളമ്പടുക്ക - എലിക്കോട്ട്കയ കോളനി സമഗ്ര വികസനത്തിന് മന്ത്രി ഇ.ചന്ദ്രശേഖരൻ്റെ ഇടപെടൽ; സംസ്ഥാന സർക്കാർ 1 കോടി രൂപ അനുവദിച്ചു


കള്ളാർ: കള്ളാർ പഞ്ചായത്തിലെ പള്ളംപടുക്ക- എലിക്കോട്ടുകയ കോളനി സമഗ്ര വികസനത്തിനായ് അംബേദ്കർ സെറ്റിൻമെൻ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ്റെ ഇടപെടലിനെ തുടർന്ന് സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടി രൂപയുടെ പ്രവർത്തി  ഉദ്ഘാടനം മുൻ എം.എൽ.എ എം.കുമാരൻ നിർവ്വഹിച്ചു.

ഒക്ലാവ് കൃഷ്ണൻ (പട്ടികവർഗ്ഗ ക്ഷേമവികസന കാര്യ ഉപദേശക അംഗം) കെ.എസ് കുര്യാക്കോസ് (മുൻ വൈസ് പ്രസിഡന്റ് ജില്ല പഞ്ചായത്ത്) ഊര് കൂട്ടം മൂപ്പൻ അമ്പാടി അധ്യക്ഷത വഹിച്ചു. സ്വാഗതം പ്രമോട്ടർ സതീഷ്, കെ.എ പ്രഭാകരൻ, രത്നാകരൻ നമ്പ്യാർ , തോമസ്,  തുടങ്ങിയവർ സംസാരിച്ചു. രാജേഷ് നന്ദി പറഞ്ഞു .

No comments