Breaking News

റ്റാറ്റാ....ഇനിയില്ല ഇഷ്ട്ടംപോലെ ഡേറ്റ .. മൊബൈൽ നിരക്കുകൾ കുത്തനെ കൂടിയേക്കും.!


ദില്ലി; ആറു മാസത്തിനുള്ളില്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂടിയേക്കുമെന്ന സൂചന നല്‍കി എയർടെൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ. ഗോപാൽ വിത്തലാണ് ഈ കാര്യം സൂചിപ്പിച്ചത്. ഓഗസ്റ്റിൽ ഇക്കാര്യം സൂചിപ്പിച്ച് എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലും രംഗത്ത് എത്തിയിരുന്നു.


16 ജിബി ഡേറ്റ 160 രൂപയ്ക്ക് ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ നല്‍കുന്നത് ഒരിക്കലും കമ്പനിക്ക് താങ്ങാന്‍ സാധിക്കുന്നതല്ലെന്നാണ് സിഇഒ പറയുന്നത്. അല്ലെങ്കില്‍ കൂടുതല്‍ നിരക്ക് തരാന്‍ തയാറാകണമെന്നതാണ് എയർടെൽ മേധാവി പറയുന്നത്. എന്നാൽ നിരക്കു വർധന എപ്പോഴുണ്ടാകുമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭാവിയിൽ എല്ലാ കമ്പനികളും ഈ തീരുമാനത്തിലെത്തുമെന്നാണ് ഗോപാൽ വിത്തൽ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം നടത്തിയഎയര്‍ടെല്‍ പോസ്റ്റ് -എണിംഗ് കോൺഫറൻസ് കോളിൽ വിശകലന വിദഗ്ധരെ അഭിസംബോധന ചെയ്ത ഗോപാൽ വിത്തൽ താരിഫ് വർധനവ് സംബന്ധിച്ച് എപ്പോള്‍ നടപ്പിലാക്കും എന്ന കാര്യം വ്യക്തമാക്കിയില്ല. ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 200 മുതൽ 300 രൂപയാണ് എയർടെൽ ലക്ഷ്യമിടുന്നതെന്ന് വിത്തൽ പറഞ്ഞു.

No comments