മുൻ മന്ത്രി ടി.എം ജേക്കബ്ബ് അനുസ്മരണ യോഗം വെള്ളരിക്കുണ്ടിൽ ചേർന്നു
വെള്ളരിക്കുണ്ട്:അന്തരിച്ച മുൻമന്ത്രി ടി.എം ജേക്കബിന്റെ ഒൻപതാം ചരമ വാർഷികം കേരളാ കോൺഗ്രസ് ജേക്കബ് കാസർഗോഡ് ജില്ലാ കമ്മിറ്റി യുടെ ആിമുഖ്യത്തിൽ വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ നടന്നു
ജില്ലാ പ്രസിഡന്റ് അന്റെക്‌സ് കളരിക്കൻ അധ്യക്ഷനായിരുന്നു കെപിസിസി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണൻ അനുസ്മരണ യോഗം ഉത്‌ഘാടനം ചെയ്തു. പാർട്ടി ഹൈപവർ കമ്മിറ്റി അംഗം മാത്യൂ നാരകതറ മുഖ്യ പ്രഭാഷണം നടത്തി
കേരളാ കോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് , ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പീ നായർ, മുസ്‌ലിം ലീഗ് നേതാവ് ഖാലിദ്, കേരളകോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ കെഡി വർക്കി, പാട്ടത്തിൽ ചന്ദ്രൻ,തോമസ് ചിറമാട്ടൽ ടോംസി തോമസ്, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി ജിൻസ് കുരിയൻ , എമിൽ മരിയ തുടങ്ങി യവർ പ്രസംഗിച്ചു
No comments