Breaking News

സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം; മഹിളാ കോൺഗ്രസ് പനത്തടി മണ്ഡലം കമ്മറ്റി നിൽപ്പ് സമരം നടത്തി


രാജപുരം: വാളയാറിലെ കുഞ്ഞുങ്ങൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മയും മഹിളാ കോൺകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷും നടത്തുന്ന സത്യാഗ്രഹ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മഹിളാ കോൺഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി പാണത്തൂർ, പ്രാന്തർ കാവ്, ചെറുപനത്തടി, പെരുതടി, ചിറങ്കടവ്, മുന്തന്റെ മൂല ഓട്ടമല എന്നിവിടങ്ങളിൽ നില്പ് സമരം നടത്തി.

പാണത്തൂരിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.ഐ ജോയി ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാധാ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറി സിന്ധു വേണുഗോപാലൻ, മണ്ഡലം ജനറൽ സെക്രട്ടറി എം.ബി. ശാരദ, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ആശ സുരേഷ്, രജിത രാജൻ, ദീപ രാധാകൃഷ്ണൻ ,ടി.ജി. കവിത, ലക്ഷമി പാണത്തൂർ എന്നിവർ നേതൃത്വം നല്കി.

No comments