Breaking News

റെയിൽവേയുടെ അനുമതിയില്ലാതെ റിസർവേഷൻ ടിക്കറ്റുകൾ വിൽക്കുന്നു; കമ്പ്യൂട്ടർ സ്ഥാപനത്തിൽ ആർ പി എഫ് റെയ്ഡ്‌



ചെറുവത്തൂർ: റെയിൽവേയുടെ അനുമതിയില്ലാതെ റിസർവേഷൻ ടിക്കറ്റുകൾ വിൽക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ആർ പി എഫ് റെയ്ഡ്‌ നടത്തി. ചെറുവത്തൂരിലെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽ വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു റെയ്ഡ് നടത്തിയത്. പരിശോധനയിൽ റെയിൽവെയുടെ അനുമതിയില്ലാതെ സ്ഥാപനത്തിൽ നിന്നും റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്ത് വിൽപന നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കടയുടമക്കെതിരെ റെയിൽവെ പോലീസ് കേസെടുത്തു. റിസർവ് ചെയ്ത ഏഴു ടിക്കറ്റുകൾ സംഘം പിടിച്ചെടുത്തു.

എഎസ്ഐമാരായ ബിജു നരിച്ചൻ, ഒ എം ചന്ദ്രൻ, ആർപിഎഫ് ജീവനക്കാരായ എൻ സഞ്ജയകുമാർ, പി ശശി, എം രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

No comments