കള്ളാർ പഞ്ചായത്ത് അഞ്ഞനമുക്കൂട് എസ്.ടി കോളനി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി
കള്ളാർ പഞ്ചായത്ത് അഞ്ഞനമുക്കൂട് എസ്.ടി കോളനി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി
രാജപുരം: കളളാർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ അഞ്ഞനമുക്കൂട് എസ്. ടി കോളനിയിലെ കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡൻ്റ് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മെംബർമാരായ ഇ കെ ഗോപാലൻ, ബി രമ, ക്ഷേമകാര്യസ്റ്റാൻ്റിംങ്ങ് കമിറ്റി ചെയർമാൻ എം എം സൈമൺ, സേതുമാധവൻ, ചന്ദ്രൻ പാലംന്തടി, ബാലകൃഷണൻ അടുക്കം എന്നിവർ സംസാരിച്ചു. പ്രമോട്ടർ രാജേഷ് സ്വാഗതവും, വിജയൻ നന്ദിയും പറഞ്ഞു.

No comments