സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവിനെതിരെ ഹൈക്കോടതി
ശമ്പള പരിഷ്കരണത്തിൽ ഇടപെടുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. സാധാരണക്കാരെ പിഴിഞ്ഞ് ശമ്പളപരിഷ്കരണം നടത്തുന്നെന്നും ഹൈക്കോടതി. കേരളത്തില്‍ മാത്രമാണ് നാലര വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്കരണം നടത്തുന്നത്. സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സര്‍ക്കാര്‍ നീക്കമെന്നും കോടതിയുടെ വിമര്‍ശനം.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്. സാഹചര്യം മനസിലാക്കുന്നതിന് പകരം സർക്കാർ സംഘടിത വോട്ടുബാങ്കിനെ ഭയക്കുകയാണ്. സംഘടനകളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങൾ എട്ടും ഒൻപതും വർഷം കൂടുമ്പോൾ ശമ്പളം വർധിപ്പിക്കുമ്പോൾ കേരളത്തിൽ മാത്രം നാലര വർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം നടത്തുന്നു. ഒരു രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഇക്കാര്യം തുറന്നു പറയാൻ ധൈര്യപ്പെടുന്നില്ല.
No comments