Breaking News

കോവിഡ് വ്യാപനം; മിന്നൽ പരിശോധനയുമായി ആരോഗ്യ പ്രവർത്തകർ


വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമ പഞ്ചായത്തിൽ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം പൊതുജനാരോഗ്യ വിഭാഗം വിവിധ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി. നായ്ക്കയം എടത്തോട് കനകപ്പള്ളി ,കല്ലം ചിറ ,ബളാൽ , വെള്ളരിക്കുണ്ട് ടൗണുകളിലെ എഴുപത്തി അഞ്ചോളം സ്ഥാപനങ്ങൾ പരിശോധിച്ചു. ജില്ലാ കലക്ടറുടെ നിർദ്ദേശം ലംഘിച്ച പതിനാറ് സ്ഥാപനമുടമകൾക്ക് ശക്തമായ താക്കീത് നൽകി. പഞ്ചായത്തിൽ പൊതുജനാരോഗ്യ വിഭാഗം, മാഷ് ടീം, പോലീസ് എന്നിവ വ്യാപനം തടയുന്നതിന് നിരന്തര പരിശോധന നടത്തി വരുന്നുണ്ട്. നിർദ്ദേശങ്ങൾ അവഗണിച്ച വെള്ളരിക്കുണ്ടിലെ ഒരു വ്യാപാര സ്ഥാപനം കഴിഞ്ഞ ദിവസം സെക്ടറൽ മജിസ്ട്രേറ്റ് അടപ്പിച്ചിരുന്നു. പഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം തുടർ ദിവസങ്ങളിൽ പരിശോധന ശക്തമാക്കി നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ അജിത് സി ഫിലിപ്പ് അറിയിച്ചു. പരിശോധനയിൽ ജൂ ഹെൽത്ത് ഇൻസ്പക്ടർമാരായ സുജിത് കുമാർ കെ ,രഞ്ചിത്ത് ലാൽ, ഹാരീസ് വി കെ എന്നിവരും പങ്കെടുത്തു

No comments