
കൊല്ലംപാറ:കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2016-17 ബഡ്ജറ്റിൽ നിർമ്മിക്കുന്ന കിനാനൂർ കരിന്തളം പഞ്ചായത്തിനെയും കോടോംബേളൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ചുള്ള റോഡിന്റെ നിർമ്മാണത്തിൽ കരാറുകാരൻ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ 28ന് കാസർഗോഡ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തിന് മുന്നിൽ ധർണ്ണ നടത്തും. 23 കോടി ബഡ്ജറ്റിൽ നീക്കിവച്ച പ്രസ്തുത റോഡ് 25 1450000 രൂപയ്ക്കാണ് കുദ്രോളി കൺസ്ട്രക്ഷൻ ടെൻഡർ എടുത്തത് .ടെൻഡറെടുത്ത് 2019 ജനുവരി 17 ന് എഗ്രിമെന്റ് വെക്കുകയും 2019 ഫെബ്രുവരി 9ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പ്രവർത്തി ഉദ്ഘാടനം നടത്തുകയും ചെയ്തു.10 കിലോമീറ്റർ ദൈർഘദ്യത്തിലുള്ള പ്രസ്തുത റോഡിൽ പതിനാറോളം കൽവർട്ടുകൾ നിർമ്മിക്കാനും ,10 മീറ്റർ വീതിയിൽ റോഡ് നിർമ്മിച്ച് മെക്കാഡം ചെയ്യാനുമാണ് എസ്റ്റിമേറ്റ് .18 മാസത്തിനുള്ളിൽ പ്രവർത്തി പൂർത്തികരിക്കാനാണ് കരാർ ,എന്നാൽ കിളിയളം മുതൽ ബാനം /കമ്മാടം റോഡിൽ / നിലവിലുണ്ടായിരുന്ന കൽവർട്ടുകളെല്ലാം പൊളിച്ചിടുകയും ടാർ റോഡ് പൂർണ്ണമായും പൊട്ടിച്ച് കളയുകയും ചെയ്തുവെങ്കിലും തുടർ പ്രവർത്തനങ്ങളെല്ലാം സ്തംഭനാവസ്ഥയിൽ ആവുകയും ചെയ്തു. ഇതുമൂലം കഴിഞ്ഞ 19 മാസമായി ഈ റൂട്ടിൽ ഓടുന്ന ബസ് ഗതാഗതം നിർത്തിവച്ചിരിക്കുകയാണ് റിക്ഷ ഉൾപ്പെടെ വാഹനങ്ങൾക്കും കാൽനടയാത്രയ്ക്കും പറ്റാത്ത നിലയിൽ റോഡാ കെ ചളിക്കുളമായി മാറിയിരിക്കുകയാണ്.പല പ്രാവശ്യം കരാറുകാരനെയും എഞ്ചിനീയർമാരെയും ബന്ധപ്പെട്ട് യോഗങ്ങൾ ഉൾപ്പെടെ നടത്തിയെങ്കിലും പണി പുനരാരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തികരിക്കണമെന്ന് ആവശ്യപ്പെട്ട് കിനാനൂർ- കരിന്തളം /കോടോം /ബേളുർ പഞ്ചായത്തുകളിലെ റോഡ് കടന്നുപ്പോവുന്ന പ്രദേശത്തെ ജനപ്രതിനിധികൾ റോഡ് കർമ്മസമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 28 ന് രാവിലെ കാസർഗോഡ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തിന് മുന്നിൽ ധർണ്ണ നടത്തുന്നു.
No comments