Breaking News

യുവജനങ്ങളും അച്ചന്മാരും കൈകോർത്തു; കോട്ടമല പളളി മുറ്റത്ത് നെൽകൃഷിയിൽ നൂറ്മേനി




നർക്കിലക്കാട്: കോട്ടമല സെന്റ് മേരിസ് സൂനോറോ യാക്കോബായ സുറിയാനി പള്ളിയുടെ പോഷക സംഘടനയായ സെന്റ് തോമസ് യൂത്ത് അസോസിയേഷനിലെ ഇരുപതോളം യുവാക്കൾ ചേർന്നാണ് 50 സെൻ്റ് ഭൂമിയിൽ നെൽകൃഷി നടത്തിയത്. കാട്പിടിച്ച് കിടന്ന സ്ഥലം യുവാക്കളുടെ പരിശ്രമഫലമായി കൃഷി യോഗ്യമാക്കി പ്രത്യാശ നെൽവിത്ത് വിതച്ചു. അച്ചന്മാരും പരിപൂർണ്ണ പിന്തുണയുമായി കൂടെ നിന്നപ്പോൾ നെൽകൃഷിൽ നൂറ് മേനി വിളവ് ലഭിച്ചു.


കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവാന്തരീക്ഷത്തിൽ നടന്ന കൊയ്ത്തുത്സവം വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജൻ ഉദ്ഘാടനം ചെയ്തു.

ഇടവക വികാരി റവ.ഫാ.ക്ലിന്റോ മാത്യു പുളിക്കൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ, വി.വി.രാജീവൻ, പള്ളി മാനേജിങ് കമ്മിറ്റി ജോയിൻ സെക്രട്ടറി പത്രോസ് കുന്നേൽ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

സെന്റ് തോമസ് യൂത്ത് അസോസിയേഷൻ ട്രഷറർ ടോണി ചാലുങ്കൽ സ്വാഗതവും പള്ളി മാനേജിങ് കമ്മിറ്റി സെക്രട്ടറി ഫെബിൻ കടുപ്പിൽ നന്ദിയും പറഞ്ഞു.

No comments