തയ്യേനിയിൽ കിണറ്റിൽ മരിച്ച സംഭവത്തിൽ ഭൂരൂഹത ഏറുന്നു.
ചിറ്റാരിക്കാൽ: തയ്യേനിയിൽ കിണറ്റിൽ മരിച്ച സംഭവത്തിൽ ഭൂരൂഹത ഏറുന്നു. കുഞ്ഞിക്കണ്ണൻ കാർത്യായാനി ദമ്പതികളുടെ മകനായ മനു (30) ആണ് മരിച്ചത്. ബന്ധുക്കളും നാട്ടുകാരും മരണം ആസൂത്രിത കൊലപാതകം ആണെന്ന് പറയുന്നു. വീട്ടിൽ നിന്നും ഒന്നര കിലോ മീറ്റർ ദൂരെയാണ് സംഭവം. അടിവസ്ത്രം പോലും ഇല്ലാതെ നഗ്നനാക്കി അക്രമിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട നിലയിലാണ് മൃതശരീരം . സംഭവ സ്ഥലവും വീടും കെ.പി.ജെ.എസ് യുത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് രാജീവൻ എം. കെ, കെ.പി.ജെ.എസ് കാസറഗോഡ് ജില്ലാസെക്രട്ടറി മധു.കെ. എം, ജില്ലാ പ്രസിഡന്റ് കുഞ്ഞിരാമൻ കുണ്ടാരം, രതീഷ് തയ്യേനി എന്നിവർ സന്ദർശിച്ചു. കേരളത്തെ മറ്റൊരു യു.പിയോ ബീഹാറോ ആക്കാൻ സമ്മതിക്കില്ലെന്നും ഭാരവാഹികൾ അറിയിച്ചു.
ഇതേ സമയം സംഭവസ്ഥലം ജില്ലാ പോലീസ് ചീഫ് സന്ദർശിച്ചു. കൂടാതെ വിരലടയാള വിദഗ്ദർ എത്തി പരിശോധന നടത്തി. പോസ്റ്റ്മാർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു എന്ന് പോലീസ് പറഞ്ഞു.
No comments