Breaking News

രാജ്യത്തെ ദളിത് പീഢനങ്ങൾക്കെതിരെ മലവേട്ടുവ മഹാസഭ വെള്ളരിക്കുണ്ടിൽ ജ്വാല പ്രതിക്ഷേധം നടത്തി.


വെള്ളരിക്കുണ്ട്: ഹത്രാസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടും രാജ്യത്തെ സവർണ്ണ ആധിപത്യം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മല വേട്ടുവ മഹാസഭ കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ പഞ്ചാത്ത് തലങ്ങളിലും ഊരുകളിലും പ്രതിക്ഷേധ ജ്വാല സമരം നടത്തി. പരിപാടി വെളളരിക്കുണ്ടിൽ ജില്ല പ്രസിഡണ്ട് പി.കെ രാഘവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജോ: സെക്രട്ടറി സേതു സ്വാഗതം പറഞ്ഞു,രതീഷ് എൻ.കെ അദ്ധ്യക്ഷത വഹിച്ചു.

No comments