കാഞ്ഞങ്ങാട്ടെ തണൽ മരങ്ങൾ മുറിച്ച് മാറ്റിയതിൽ പ്രതിഷേധം ശക്തം: നന്മമരം പ്രവർത്തകർ റീത്ത് വച്ചു
കാഞ്ഞങ്ങാട്: കെ എസ് ടി പി റോഡിൽ മാതോത്ത് അമ്പലത്തിനു സമീപം അരനൂറ്റാണ്ടിലേറെ പഴക്കമുള്ള തണൽമരങ്ങൾ മുറിച്ചുനീക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നന്മ മരം കാഞ്ഞങ്ങാട് പ്രവർത്തകർ ഇന്ന് രാവിലെ സ്ഥലത്തെത്തി റീത്ത് വെച്ചു.റോഡരികിലെ മൂന്ന് മരങ്ങളാണ് മുറിച്ചുനീക്കിയത്. കെട്ടിടത്തിൻ്റെ സൗകര്യത്തിനു വേണ്ടിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മരങ്ങൾ വെട്ടി നീക്കിയത്.ഇവിടെ നടന്ന പ്രതിഷേധയോഗം നഗരസഭ കൗൺസിലർ സന്തോഷ് കുശാൽനഗർ ഉൽഘാടനം ചെയ്തു. നന്മ മരം പ്രസിഡണ്ട് സലാം കേരള അധ്യക്ഷത വഹിച്ചു. ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത്, സി പി എം ലോക്കൽ സിക്രട്ടറി ജയപാലൻ അഹമ്മദ് കിർമാണി എന്നിവർ സംസാരിച്ചു.രാജൻ ബാലൂർ, സി പി ശുഭ, മൊയ്തു പടന്നക്കാട് ലോഹിതാക്ഷൻ എന്നിവർ സംബന്ധിച്ച് സിക്രട്ടറി എൻ ഗംഗാധരൻ സ്വാഗതവും ട്രഷറർ ഉണ്ണിക്കൃഷ്ണൻ കിണാ നൂർ നന്ദിയും പറഞ്ഞു.

No comments