Breaking News

ഹൗസ്‌ബോട്ടുകൾക്ക്‌ സർവ്വീസ്‌ പുനരാരംഭിക്കാൻ അനുമതി


 നീലേശ്വരം: കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന് നിർത്തി വെച്ചിരുന്ന കായൽടൂറിസം വീണ്ടും സജീവമാകുന്നു. ഉത്തര മലബാറിലെ ഏറ്റവും വലിയ ഹൗസ്ബോട്ട്‌ കേന്ദ്രമായ കോട്ടപ്പുറത്ത്‌ ഏറെ നാളായി സഞ്ചാരികളില്ലാതെ ഒഴിഞ്ഞിരുന്ന കടവുകൾ ഇനി ഉണരും.

ഹൗസ് ബോട്ടുകളില്‍ പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂവെന്നും ആകെയുള്ള ഇരിപ്പിടങ്ങളുടെ അമ്പത് ശതമാനം സീറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹൗസ് ബോട്ടില്‍ സഞ്ചരിക്കാന്‍ അനുമതി നല്‍കുമെന്നും ജില്ലാ കളക്ടര്‍ ഡി സജിത്‌ ബാബു പറഞ്ഞു. എന്നാല്‍ 20 ല്‍ കൂടുതല്‍ ആളുകള്‍ പാടില്ല.


സർവീസ്‌ പുനരാരംഭിക്കുന്നതിന്റെ് മുന്നോടിയായി ഹൗസ‌് ബോട്ട‌് ഓണേഴ‌്സ‌് അസോസിയേഷന്റ നേതൃത്വത്തിൽ ജില്ലയിലെ ബോട്ട‌് ഉടമകൾക്കും ജീവനക്കാർക്കും കഴിഞ്ഞ ദിവസം ബോധവൽക്കരണ ക്ലാസ് നടത്തിയിരുന്നു.

സർവീസ‌് നടത്തുന്ന ബോട്ടുകളിൽ ശരീരോഷ‌്മാവ‌് അളക്കാനുള്ള ഉപകരണം, സാനിറ്റൈസർ, മാസ‌്ക‌്, കൈയുറകൾ തുടങ്ങി കോവിഡ‌് പ്രതിരോധത്തിനായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കും. ജില്ല ടൂറിസം വകുപ്പ‌് അധികൃതരുടെ പരിശോധനയും സർവീസ‌് നടത്തുന്ന ഹൗസ്‌ ബോട്ടുകളിൽ നടക്കും.

No comments