Breaking News

പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; പനത്തടിയിലെ 61 കാരൻ അറസ്റ്റിൽ


രാജപുരം: സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 61 കാരനെ പോലീസ് അറസ്റ്റ് ചെയ്തു . പനത്തടി പുലിക്കടവിലെ ടി കെ രാഘവനെയാണ് രാജപുരം ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ .കെ പ്രേംസദൻ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാർച്ച് 22 നാണ് സംഭവം. മറ്റാരും ഇല്ലാത്ത സമയത്ത് രാഘവന്റെ വീട്ടിലെത്തിയ 17 കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. രാഘവൻ ഭീഷണിപ്പെടുത്തിയതിനാൽ ഇക്കാര്യം പെൺകുട്ടി പുറത്തു പറഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് മാതാവിനോടൊപ്പം ആശുപത്രിയിൽ പരിശോധനയ്ക്ക് ചെന്നപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലായത്. തുടർന്ന് ചികിത്സിച്ച ഡോക്ടറാണ് സംഭവം പോലീസിനെഅറിയിച്ചത്. പിന്നീട് പെൺകുട്ടി നേരിട്ട് രാജപുരം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയുടെ പരാതിയിൽ രാജപുരം പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസടുത്തിരുന്നു. സംഭവം നടക്കുന്പോ ൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല ഇന്ന് രാവിലെയാണ് പ്രതിയെ ഇയാളുടെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത് വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

No comments